സുപ്രീം കമ്മിറ്റി നിര്‍ദേശം ലംഘിച്ച് ഒത്തുചേര്‍ന്നതിന് പിടിയിലായവര്‍ക്ക് അഞ്ഞൂറ് റിയാല്‍ വീതം പിഴ
മസ്കത്ത്: 72 പേര്‍ക്കാണ് ബഹ്ലയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. മൊത്തം 36,000 റിയാലാണ് പിഴയിനത്തില്‍ ചുമത്തിയത്. സെപ്റ്റംബര്‍ 25നാണ് ഫാം ഹൗസില്‍ നടത്തിയ ഒത്തുചേരലില്‍ ഇവര്‍ പിടിയിലായത്. ഫോേട്ടാകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വരുന്നതിന് മുമ്ബാണ് നിയമലംഘനം നടന്നതെന്നതിനാല്‍ ഇവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.കോവിഡ് നിയമലംഘനത്തിന് ശിക്ഷ ലഭിച്ചവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. വടക്കന്‍ ശര്‍ഖിയയിലെയും ബുറൈമിയിലെയും കോടതികള്‍ തടവുശിക്ഷക്കും പിഴയടക്കാനും ശിക്ഷിച്ചവരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സ്വദേശിക്കാണ് ബുറൈമിയിലെ കോടതി ശിക്ഷ വിധിച്ചത്. സൂറിലെ പ്രൈമറി കോടതി എട്ട് വിദേശികള്‍ക്കും ശിക്ഷ വിധിച്ചു. രാത്രിസഞ്ചാരവിലക്കിെന്റ സമയത്ത് പുറത്തിറങ്ങി നടന്നതിനാണ് ഇവര്‍ പിടിയിലായത്. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഒാരോ സ്വദേശിയുടെയും വിദേശിയുടെയും രാജ്യത്തോടുള്ള കടമയാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നടപടികള്‍ കര്ക്കശമാക്കുന്നതിെന്റ ഭാഗമായി പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.