സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി നാലു ദിവസം മാറ്റമില്ലായിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം വിലയില്‍ 1.6 ശതമാനമാണ് ഇടിവുണ്ടായത്. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.