തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണു ട്രംപിന്റെ പരാമര്‍ശം.
താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ദൈവാനുഗ്രഹമായി. വൈറസ് ബാധിച്ചതിനാലാണു തനിക്കു റീജെനറോണ് എന്ന മരുന്നിനെ കുറിച്ചറിയാനും ഉപയോഗിക്കാനും സാധിച്ചത്. തന്റെ നിര്‍ദേശപ്രകാരമാണു ചികിത്സയ്ക്കു റീജെനറോണ് ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണു റീജെനറോണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസില്‍ തന്നെ തുടരാനാണു താന്‍ ആഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു മാറിനില്‍ക്കേണ്ടി വന്നതെന്നും ട്രംപ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ച് ആറു ദിവസത്തിനുശേഷമാണു വീഡിയോ പുറത്തുവരുന്നത്. ഓവല്‍ ഓഫീസിനു പുറത്തുവച്ചു ചിത്രീകരിച്ച വിഡിയോയില്‍ നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് എന്നു ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
You might also like