ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ നിര്‍മ്മാണം ഒ.തോമസ് പണിക്കരായിരുന്നു . മികച്ച സംവിധായികയായി ഗീതു മോഹന്‍ദാസിനെ തിരഞ്ഞെടുത്തു.വേറിട്ട കഥ കാണിച്ചു തന്ന ചിത്രം മൂത്തോനിനാണ് അവാര്‍ഡ് . കൂടാതെ മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജുവാരിയരാണ് മികച്ച നടിയായത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിനെ മികച്ച നടിയാക്കി മാറ്റിയത് .
ബിരിയാണിയുടെ തിരക്കഥയ്ക്ക് സജിന്‍ ബാബുവിനെ മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുത്തു. സമഗ്ര സംഭാവനകളെ മാനിച്ച് ചലച്ചിത്രരത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനായ ഹരിഹരന് സമര്‍പ്പിക്കും. ഇത് കൂടാതെ മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന് തിരുമല, ഡോ. അരവിന്ദന് വല്ലച്ചിറ, പ്രഫ. ജോസഫ് മാത്യു പാലാ, എ. ചന്ദ്രശേഖര്‍ എന്നിവര്‍ ജൂറിയംഗങ്ങളായി . ജൂറിയുടെ പരിഗണനയില്‍ 40 ചിത്രങ്ങളാണ് എത്തിയിരുന്നത് .