ശനിയാഴ്ച രാത്രിയാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ജനുസ്സില്‍പ്പെട്ട വളര്‍ത്തുനായ്ക്കളായ മേജറും ചാംപും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടുപേര്‍ക്കും കൂടി ഒരു ട്വിറ്റര്‍ അക്കൗണ്ടാണുള്ളത്.ഒരു ദിവസം കൊണ്ട് 64,000 പേരാണ് അക്കൗണ്ട് ഫോളോ ചെയ്തത്. മേജറും ചാംപും ഏറെയും രാഷ്ട്രീയ മാധ്യമ രംഗത്തുള്ളവരെയാണ് ഫോളോ ചെയ്തിരിക്കുന്നത്. ഞങ്ങള്‍ അമേരിക്കയുടെ പ്രഥമ നായ്ക്കളായ മേജറും ചാംപും. ഞങ്ങളെ നിങ്ങള്‍ക്ക് ഡോട്ടസ് എന്ന് വിളിക്കാം. വൈറ്റ് ഹൗസ് മുഴുവന്‍ പര്യടനം നടത്താനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’ എന്ന് മേജറും ചാംപും ട്വീറ്റ് ചെയ്തു.2018ല്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ബൈഡന്‍ ദത്തെടുത്തതാണ് മേജറിനെ. വൈറ്റ് ഹൗസിലെ ആദ്യത്തെ രക്ഷാപ്രവര്‍ത്തകനായ നായ എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് മേജര്‍. 2008ല്‍ ബൈഡന്‍ വൈസ് പ്രസിഡന്റായ കാലം തൊട്ട് ചാംപ് അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. അക്കാലത്ത് വൈറ്റ് ഹൗസിലെ സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിച്ച നായയാണ് ചാംപ്.