അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് വൈറ്റ് ഹൗസ് വിടുന്ന ഡോണള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നത് മറ്റൊരു നഷ്ടം കൂടി

0

ട്രംപില്‍ നിന്ന് വിവാഹമചോനം നേടാന്‍ മെലാനിയ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി ട്രംപിനും മെലാനിയയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടെന്നാണ് ട്രംപിന്റെ മുന്‍ സഹായി ഒമാറോസ മൗനിഗൗല്‍ട്ട് ഡെയ്‌ലി മെയിലിനോട് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപും മെലാനിയയും തമ്മിലുള്ള പതിനഞ്ച് വര്‍ഷത്തെ ദാമ്ബത്യ ജീവിതം അവസാനിക്കാന്‍ പോകുകയാണ്. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങാന്‍ മെലാനിയ കാത്തിരിക്കുകയാണ്. അവരുടെ ദാമ്ബത്യം സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുമ്ബോള്‍ അപമാനങ്ങള്‍ സഹിച്ച്‌ മുന്നോട്ട് പോകാന്‍ അവര്‍ ശ്രമിച്ചു. വൈറ്റ് ഹൗസില്‍ നിന്നുകൊണ്ട് എതിര്‍ത്താല്‍ ശിക്ഷിക്കപ്പെടുമോ എന്ന് മെലാനിയ ഭയപ്പെട്ടിരുന്നുവെന്നും ഒമാറോസ മാനിഗൗല്‍ട്ട് പറഞ്ഞു.മുന്‍ സ്ലൊവേനിയന്‍ മോഡലായ മെലാനിയ 2001 മുതല്‍ യുഎസ് പൗരനാണ്. 2005ലായിരുന്നു ബിസിനസുകാരനായ ട്രംപുമായി മെലാനിയയുടെ വിവാഹം. 2006 ല്‍ ഇവര്‍ക്ക് മകന്‍ പിറന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച്‌ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ട്രംപിനൊപ്പം ല്ലൊ പ്രസംഗ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എത്താതിരുന്നത് സംശയങ്ങള്‍ക്കിടയാക്കി. ഇത് സംബന്ധിച്ച്‌ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

You might also like

Leave A Reply

Your email address will not be published.