അല്‍ ഗറാഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖത്തരി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേള തുടങ്ങി

0

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിന്‍െറ കീഴിലുള്ള കാര്‍ഷികകാര്യവകുപ്പുമായി സഹകരിച്ചാണ്​ മേള.’ഖത്തരി ഉല്‍പന്നങ്ങള്‍ക്കാണ്​ ഞങ്ങളു​െട ആദ്യമുന്‍ഗണന’ എന്ന പ്രമേയത്തിലാണ്​ മേള. 2020 സീസണിലേക്കുള്ള ‘ഖത്തര്‍ ഫാംസ്’​, ‘പ്രീമിയം ഖത്തരി വെജിറ്റബിള്‍സ്​’ പദ്ധതികളുമായി സഹകരിച്ചാണിത്​. ദേശീയ ഭക്ഷ്യസുരക്ഷ വകുപ്പ്​ ഡയറക്​ടര്‍ മസ്​ഊദ്​ ജാറല്ലാഹ്​ അല്‍ മര്‍റി ഉദ്​ഘാടനം ചെയ്​തു.ഖത്തര്‍ ഫാംസ്​ വകുപ്പ്​ മേധാവി അഹ്​മദ്​ ഷഹീന്‍ അല്‍ കുവാരി, മന്ത്രാലയത്തിലെ ഗൈഡന്‍സ്​ ആന്‍ഡ്​​ അഗ്രികള്‍ചര്‍ സര്‍വിസ്​ സെക്​ഷന്‍ തലവന്‍ അഹ്​മദ്​ സലിം അല്‍യാഫി, ഖത്തര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളായ മുബാറക്​ ഫറീഷ്​, ബദ്​ര്‍ അല്‍ ഹത്​മി, ലുലു മാര്‍ക്കറ്റ്​സ്​ ഡയറക്​ടര്‍ ഡോ. മുഹമ്മദ്​ അല്‍താഫ്​ തുടങ്ങിയവര്‍ ചടങ്ങില്‍ പ​ങ്കെടുത്തു. മഹാസീല്‍ പദ്ധതിയുടെ ചുമതലയുള്ള ഫാര്‍മേഴ്​സ്​ റിലേഷന്‍സ്​ വകുപ്പ്​ തലവന്‍ മുഹമ്മദ്​ ഇസ്​ മയിലും പ​ങ്കെടുത്തു. 150 ഫാമുകളാണ്​ ലുലുവിലെ മേളയില്‍ പ​ങ്കെടുക്കുന്നത്​.വിവിധയിനം ഫ്രഷ്​ പച്ചക്കറികളാണ്​ പ്രത്യേകത. പ്രാദേശിക ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന മന്ത്രാലയത്തിന്‍െറ ലക്ഷ്യത്തി‍െന്‍റ ഭാഗമായാണ്​ മേള. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക്​ രാജ്യ​െത്ത പ്രധാന റീ​ട്ടെയ്​ല്‍ ഔട്ട്​ലറ്റുകളില്‍ അവസരം ലഭിക്കുന്നതിലൂടെ ഫാമുകള്‍ക്ക്​ തങ്ങളു​െട ഉല്‍പന്നങ്ങള്‍ വില്‍ക്കുവാനുള്ള മികച്ച അവസരമാണ്​ കൈവരുന്നത്​. ഉന്നത ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളുമാണ്​ മികച്ച വിലയില്‍ മേളയിലുള്ളത്​.ലുലുവി‍െന്‍റ ഖത്തരി ഉല്‍പന്നങ്ങളു​െട മേള രാജ്യത്തെ കാര്‍ഷിക സീസണി‍െന്‍റ പ്രഖ്യാപനം കൂടിയാണെന്ന്​ ഡയറക്​ടര്‍ ഡോ. മുഹമ്മദ്​ അല്‍താഫ​്​ പറഞ്ഞു. ഖത്തരി ഉല്‍പന്നങ്ങള്‍ക്ക്​ മികച്ച പ്രാധാന്യമാണ്​ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നല്‍കുന്നത്​. ബലദ്​ന, ഡാന്‍ഡി, ഗദീര്‍, അല്‍മഹ, ക്യു ബേക്ക്​, അത്​ബ, റവ, ക്യുഎഫ്​എം, റയ്യാന്‍, ഖത്തര്‍ പഫ്​കി, പേള്‍, ​ േഫ്ലാറ, ഗൗര്‍മെറ്റ്​, ജെറി സ്​മിത്ത്​, അഗ്രികോ ഖത്തര്‍, പാരമൗണ്ട്​ അഗ്രികോ, ഓഷ്യന്‍ ഫിഷ്​, നപോളി ബേക്കറീസ്​, അല്‍വഹ, കൊറിയന്‍ ബേക്കറീസ്​, അല്‍ മന്‍ഹാല്‍, ദാന, അക്വ ഗള്‍ഫ്​, സഫ, സിദ്​റ, ലുസൈല്‍, ദോഹ, നാപികോ തുടങ്ങിയ വിവിധ ഖത്തരി ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്ക്​ മികച്ച പ്രാധാന്യമാണ്​ ഇതിലൂടെ ലഭിക്കുന്നതെന്നും ലുലു അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.