രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് കുതിക്കുന്നു. 9,473,720 പേര്‍ക്കാണ് ഇവിടെ വൈറ്സ് ബാധിച്ചിട്ടുള്ളത്.236,471 പേര് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയപ്പോള്‍ 6,097,451 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 71,130 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 400 പേര് മരണപ്പെടുകയും ചെയ്തു.നിലവില്‍ 3,139,798 വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 145,037,425 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തിയത്.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 4,68,04,418 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പന്ത്രണ്ട് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 12,05,044 പേരാണ് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു.