അറബ് മേഖലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉയര്‍ത്തുകയും ആഗോളതലത്തില്‍ പുതിയ പഠനാനുഭവം അവതരിപ്പിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സ്കൂള്‍
മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവ്സില് (എം.ബി.ആര്.ജി.ഐ) ആരംഭിച്ചു. അഭയാര്‍ഥി വിഭാഗത്തിലെ കുട്ടികളെയും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ ഡിജിറ്റല്‍ സ്കൂള്‍ ദുബൈയില്‍ ആരംഭിച്ചത്.”ഞങ്ങള്‍ ഇന്ന് ഡിജിറ്റല്‍ സ്കൂള്‍ (digitalschool.org) ആരംഭിച്ചു. എവിടെയായിരുന്നാലും മികച്ച വിദ്യാഭ്യാസം നല്‍കും. പാഠ്യപദ്ധതിക്ക് അക്കാദമിക് അക്രഡിറ്റേഷന് നേടുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തനം”-യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ട്വീറ്റ് ചെയ്തു.ഡിജിറ്റല്‍ സ്കൂളിെന്റ പ്രാരംഭ ഘട്ടം 2021 സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിക്കും. ഇൗ ഘട്ടത്തില്‍ 20,000 വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നത്. അര്‍ഹരായ അത്രയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗുണമെത്തിക്കുകയാണ് ലക്ഷ്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ 2021 മുതല്‍ 2026 വരെ ലോകമെമ്ബാടുമുള്ള നിരാലംബരായ ഗ്രൂപ്പുകളില്‍നിന്ന് ഒരു ദശലക്ഷം വിദ്യാര്‍ഥികളിലേക്ക് വ്യാപിപ്പിക്കും -ഡിജിറ്റല്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.പ്രമുഖ ആഗോള സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരുമായും സ്പെഷലിസ്റ്റുകളുമായും സഹകരിച്ചാണ് എം.ബി.ആര്.ജി.ഐ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോം രൂപകല്പന ചെയ്യുന്നത്.