റയല്‍ ബെറ്റിസിനെതിരെ ഡബിളടിച്ച മെസിയുടെ പ്രകടനം ബാഴ്‌സലോണയ്ക്ക് മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ബാഴ്‌സ നില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.ആദ്യ പകുതിയില്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ ഉസ്മാന്‍ ഡെംബലെയിലൂടെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 22-ാം മിനിട്ടില്‍ ഡെംബലെ ബെറ്റിസിന് മേല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഗ്രീസ്മാന്‍ പാഴാക്കി. അധികസമയത്ത് അന്റോണിയോ സനാബ്രിയ ബെറ്റിസിനെ ബാഴ്‌സയ്‌ക്കൊപ്പം എത്തിച്ചു.രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയതോടെ ബാഴ്‌സ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. 49-ാം മിനിട്ടില്‍ മെസിയുടെ സഹായത്തോടെ ഗ്രീസ്മാന്‍ ഗോളടിച്ചു. 61-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി മെസി വലയിലാക്കി. എന്നാല്‍ ബെറ്റിസിനു വേണ്ടി 73-ാം മിനിട്ടില്‍ ജീസസ് മൊറോണ്‍ ഗാര്‍സിയ ഗോള്‍ നേടിയതോടെ മത്സരം ആവേശത്തിലായി. എന്നാല്‍ 82-ാം മിനിട്ടില്‍ മെസി രണ്ടാം ഗോള്‍ നേടി. 90-ാം മിനിട്ടില്‍ പെഡ്രിയാണ് ബാഴ്‌സയുടെ അഞ്ചാമത്തെ ഗോളടിച്ചത്.