ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് ഉള്‍പ്പെടെ 13 കര്‍ദിനാള്‍മാരെ ഔദ്യോഗികമായി വാഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: യു.എസിലെ വാഷിങ്ടണ്‍ ഡി.സി സ്വദേശിയായ വില്‍ട്ടണ്‍ ഗ്രിഗറിയാണ് കറുത്ത വംശജനായ ആദ്യ കര്‍ദിനാള്‍.ഇതാദ്യമായാണ് ഒരു കറുത്തവര്ഗക്കാരന് സഭയുടെ ഉന്നത പദവിയിലേക്ക് നിയമിതനാവുന്നത്. മാര്‍പാപ്പക്കു ശേഷം സഭയുടെ ഏറ്റവും ഉയര്‍ന്ന പദവിയാണ് കര്‍ദിനാള്‍. കോവിഡ് ഭീതി മൂലം വത്തിക്കാനില്‍ നടന്ന ലളിത ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. 13ല്‍ ഒമ്ബതും 80 വയസ്സില്‍ താഴെയുള്ളവരാണ്.