മസ്കത്ത്: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ ഏറ്റവുമധികം മുന്‍ഗണന നല്‍കുകയെന്ന് സുല്‍ത്താന്‍ മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന സാമ്ബത്തിക, ധനകാര്യ വെല്ലുവിളികളും യോഗം അവലോകനം ചെയ്തു.ധനകാര്യ സന്തുലനാവസ്ഥ കൈവരിക്കുന്നതിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സുല്‍ത്താന്‍ പറഞ്ഞു. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ അടിസ്ഥാനങ്ങളിലൊന്ന് ഇതാണ്. വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ നടപ്പാക്കിവരുകയാണ്. 2020-24 കാലയളവിലേക്കുള്ള ഇടക്കാല ധനസന്തുലന പദ്ധതി ഇതിെന്റ ഭാഗമായി ഉള്ളതാണ്. ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താനും ആകര്‍ഷക നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.വരുമാന വൈവിധ്യവത്കരണത്തിനും സാമ്ബത്തിക വളര്‍ച്ചക്കുമെല്ലാം വഴിയൊരുക്കുന്നതിന് ഇടക്കാല ധനസന്തുലന പദ്ധതി സഹായകരമാകും. നിശ്ചിത വരുമാനക്കാരും സാമൂഹിക സുരക്ഷ പദ്ധതിയുടെ ആനുകൂല്യമുള്ളതുമായ സ്വദേശികളെ ബാധിക്കാത്ത രീതിയിലായിരിക്കും പരിഷ്കരണ പദ്ധതികള്‍ നടപ്പില്‍ വരുത്തുകയെന്നും സുല്‍ത്താന്‍ പറഞ്ഞു.കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങളും മന്ത്രിസഭ യോഗം അവലോകനം ചെയ്തു.