ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീലണല് ഏറ്റവും ശ്രദ്ധേ നേടിയ യുവതാരമാണ് ആര്‍സിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍
മികച്ച ബാറ്റിങ് പ്രകടനംകൊണ്ട് അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടിയെടുക്കാന്‍ ദേവ്ദത്തിനായി. 20കാരനായ താരം 473 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിരാട് കോലിയെക്കാളും എബി ഡിവില്ലിയേഴ്സിനെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുവ താരത്തിനായി. ഇപ്പോഴിതാ ഐപിഎല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍ ആരാണെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദേവ്ദത്ത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ദേവ്ദത്ത്.’സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം റാഷിദ്ഖാനാണ് ഈ സീസണില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍. വളരെയധികം പ്രയാസമാണ് റാഷിദിനെതിരേ കളിക്കാന്‍. മികച്ച വേഗത്തിനൊപ്പം പന്ത് ടേണ്‍ ചെയ്യുകയും ചെയ്യുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എളുപ്പമല്ല പന്തുകള്‍ നേരിടാന്‍. റാഷിദിന്റെ പന്തുകള്‍ നേരിടുമ്ബോള്‍ ഞാനിതുവരെ നേരിടാത്ത പന്തുകളുടെ അനുഭവമാണ് ഉണ്ടായത്’-ദേവ്ദത്ത് പറഞ്ഞു.എല്ലാ സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ബൗളറാണ് റാഷിദ് ഖാന്. അഫ്ഗാന് സ്പിന്നറുടെ പന്തിന്റെ വ്യതിയാനം മനസിലാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഈ സീസണില്‍ 5.37 ഇക്കോണമിയില്‍ 20 വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. ആര്‍സിബിയിലെ ഡ്രസിങ് റൂം അനുഭവങ്ങളെക്കുറിച്ചും ദേവ്ദത്ത് പറഞ്ഞു. വിരാട് കോലി,എബിഡി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ വളരെയധികം പിന്തുണ നല്കി. മുംബൈക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ എബിഡി അഭിനന്ദിച്ച് സന്ദേശമയച്ചു. കോലി ഭായി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തന്നു. യുവതാരങ്ങള്‍ക്ക് മാതൃകയാണ് കോലി. അവരോടൊപ്പമുള്ള മൂന്ന് മാസക്കാലം വളരെയധികം ആസ്വദിച്ചു. വലിയ താരങ്ങളോടൊപ്പം കളിച്ച് ഇത്തരമൊരു മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ടെന്നും യുവതാരം പറഞ്ഞു.ആഭ്യന്തര മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാണ് ദേവ്ദത്ത് ഐപിഎല്ലിലേക്കെത്തിയത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് ദേവ്ദത്തിന് വിളിയെത്തിയേക്കും. ടി20 താരമെന്നതിലുപരിയായി ക്ലാസിക് ബാറ്റിങ് ശൈലിയുള്ള താരമാണ് ദേവ്ദത്ത്. മികച്ച ഇടം കൈയന്‍ ബാറ്റ്സ്മാന്മാരുടെ അഭാവം ഇന്ത്യക്കുള്ളതിനാല്‍ ദേവ്ദത്തിന് സ്ഥിരതയോടെ കളിക്കാനായാല്‍ ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും. തന്റെ വലിയ ലക്ഷ്യം ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിക്കുകയാണെന്നും ദേവ്ദത്ത് പറഞ്ഞു. പ്രായം 20 മാത്രമാണുള്ളത്. അതിനാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തുടര്‍ച്ചയായി തിളങ്ങാന്‍ സാധിച്ചാല്‍ ദേവ്ദത്ത് ഭാവിയില്‍ ഇന്ത്യയുടെ വെള്ള ജഴ്സിയില്‍ കളിക്കുമെന്നുറപ്പാണ്.