നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സെെന്യത്തിന് ഇന്ത്യന്‍ സേന നല്‍കിയ തിരിച്ചടിയില്‍ പതിനൊന്ന് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെട്ടു.വെടിവയ്പില്‍ പതിനാറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്‌എസ്ജി) കമാന്‍ഡോകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ ഉറി മുതല്‍ ഗുരസ് വരെയുള്ള ഒന്നിലധികം മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തുകയായിരുന്നു.വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സേന തിരിച്ചടിച്ചത്. ആക്രമണത്തില്‍ പാകിസ്ഥാന്‍ ആര്‍മി ബങ്കറുകള്‍, ഇന്ധന ടാങ്കുകള്‍ , ലോഞ്ച് പാഡുകള്‍ എന്നിവയും ഇന്ത്യന്‍ സേന തകര്‍ത്തു.പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിറുത്തല്‍ ലംഘനത്തില്‍ മൂന്ന് ഗ്രാമവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു.
Related Posts