ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്സിനുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

0

സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ പ്‌ളാന്റില്‍ രാവിലെ എത്തിയ പ്രധാനമന്ത്രി കമ്ബനിയുടെ വാക്സിന്‍ നിര്‍മ്മാണം നേരിട്ട് വിലയിരുത്തി. പി.പി.ഇ കിറ്റണിഞ്ഞാണ് അഹമ്മദാബാദിലെ ചങ്കോദറിലെ വ്യവസായ മേഖലയിലെത്തിയ പ്‌ളാന്റില്‍ പ്രധാനമന്ത്രി എത്തിയത്.പൂനെയിലും ഹൈദരാബാദിലുമുളള കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലും ഇന്നുതന്നെ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. രാജ്യത്തെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണ ഒരുക്കങ്ങളും, അവയിലെ വെല്ലുവിളികളും ജനങ്ങളിലെത്തിക്കുന്നതിനുളള മാര്‍ഗങ്ങളും അറിയാനും അവ ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി വാക്സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്.ഉച്ചയ്ക്ക് ഒന്നരയോടെ ഹൈദരാബാദിലെത്തുന്ന പ്രധാനമന്ത്രി ജീനോം വാലിയിലെ ഭാരത് ബയോടെകിന്റെ വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമാണ് ഇവിടെ സന്ദര്‍ശിക്കുക. തുടര്‍ന്ന് 4.30ഓടെ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി സന്ദര്‍ശിക്കും.അഹമ്മദാബാദിലെ സൈകോവ്-ഡി വാക്സിന്‍ രണ്ടാംഘട്ട പരീക്ഷണം നടക്കുകയാണ് ഇപ്പോള്‍. പൂനെയില്‍ ആസ്ട്ര സെനെക്കയുടെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ ആണ് നിര്‍മ്മിക്കുക.ഈയാഴ്ച ആദ്യം മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനങ്ങളോട് വലിയ അളവില്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമര്‍പ്പിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.