ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചാണ് ഓസ്‌ട്രേലിയ മുന്നേറുന്നത്. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടിയിട്ടുണ്ട്. സ്മിത്തും(64), മര്‍നസ് ലാബുചാഗ്നെയും(36) ആണ് ക്രീസില്‍.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും(60), ഡേവിഡ് വാര്‍ണറും(83) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ മത്സരത്തിലേത് പോലെ ഇരുവരും മികച്ച തുടക്കം തന്നെ ഓസ്‌ട്രേലിയക്ക് നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 142 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ഷമി ഒരു വിക്കറ്റ് നേടി. ഡേവിഡ് വാര്‍ണര്‍ റണ്‍ ഔട്ടാവുകയായിരുന്നു.