കോര്‍ കമാന്‍ഡര്‍ തല സൈനിക ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയിലെ ചുഷൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ മലയാളിയായ ലഫ്റ്റന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഇന്ത്യന്‍ സംഘത്തെ നയിക്കും. ലേ ആസ്ഥാനമായ 14-ാം കോറിന്റെ മേധാവിയാണ് മേനോന്‍.ഇതിന് മുന്‍പ് നടന്ന ഏഴ് ചര്‍ച്ചകളിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. ഇരുപക്ഷത്തെയും സൈനിക പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ചര്‍ച്ച ഇന്നും പരാജയപ്പെട്ടാല്‍ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികര്‍ക്ക് അതിര്‍ത്തിയില്‍