കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നാം ആഘോഷിക്കുന്നത്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. കുട്ടികളുടെ സ്വന്തം ചാച്ചാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ശിശുദിനത്തില്‍ സാധാരണ രാജ്യമെമ്ബാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദര്‍ശനങ്ങളും അരങ്ങേറും. എന്നാല്‍ കോവിഡ് കാലമായതുകൊണ്ട് തന്നെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. ഇത്തവണത്തെ ശിശുദിനം ദീപാവലി ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.