ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം സൈനിക സഖ്യമായി വളര്‍ന്നിട്ടില്ലെന്ന് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ മേനോന്
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണെന്റ നൂറാം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സഖ്യത്തിെന്റ അടിസ്ഥാന സ്വഭാവം അടിയന്തര ഘട്ടത്തിലുള്ള സൈനിക സഹായമാണ്. ആ രീതിയില്‍ ഇന്ത്യ-അമേരിക്ക ബന്ധം വളര്‍ന്നുവന്നില്ല.പശ്ചിമ ഏഷ്യയില്‍ വീണ്ടും സൈനിക ഇടപെടലിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഹാപ്പിമോന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.ആര്. നാരായണെന്റ മകള്‍ ചിത്ര നാരായണന്, ഡയറക്ടര്‍ ജനറല്‍ ഡോ. ഡിംപി വി. ദിവാകരന് എന്നിവര്‍ പങ്കെടുത്തു.