ഈ വര്‍ഷം കണ്ടെത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരം കൊണ്ടുള്ള ശവപ്പെട്ടികള്‍ ബിസി 300കളില്‍ നിന്നുള്ളതാണ്. കൈറോയിലെ സക്കാറയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.12 മീറ്ററുകള്‍ ആഴത്തിലുള്ള മൂന്ന് ശവസംസ്കാര കേന്ദ്രങ്ങളും ദൈവങ്ങളുടെ 40ലധികം രൂപങ്ങളും കണ്ടെടുത്തവയില്‍ ഉള്‍പെടുന്നു. ഇവ രാജ്യത്തെ പല മ്യൂസിയങ്ങളിലേക്ക് നല്‍കും. കഴിഞ്ഞ മാസം 2500 വര്‍ഷം പഴക്കമുള്ള 59 ശവപ്പെട്ടികള്‍ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇവിടെ ഇപ്പോഴും പര്യവേഷണം നടത്തി വരികയാണ്.