ഉംറ തീര്‍ഥാടനം മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നെത്തിയ രണ്ടാം സംഘവും ഉംറ നിര്‍വഹിച്ചു
ഇന്തോനേഷ്യയില്‍ നിന്നുള്ള സംഘത്തില്‍ 39 പേരാണുള്ളത്. ഹറമിനടുത്ത ഹോട്ടലുകളില്‍ മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് താമസം കഴിഞ്ഞ ശേഷമാണ് കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് സംഘം ഉംറ നിര്‍വഹിച്ചത്. നവംബര്‍ ഒന്നു മുതലാണ് വിദേശ ഉംറ തീര്‍ഥാടകരുടെ വരവ് ആരംഭിച്ചത്.നിശ്ചിത എണ്ണമനുസരിച്ച്, അനുമതി നല്കിയ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ വരവ് ഘട്ടംഘട്ടമായി തുടരുകയാണ്. അതേസമയം, മൂന്നാംഘട്ടം ആരംഭിച്ച ശേഷം വെള്ളിയാഴ്ച വരെ ഇഅ്മര്നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20 ലക്ഷമെത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുല്‍ ഹറാമില്‍ നമസ്കരിക്കാനെത്തിയവരുടെ എണ്ണം ഒമ്ബത് ലക്ഷവും റൗദ സന്ദര്‍ശിച്ചവരുടെ എണ്ണം 1,32,000 വും റൗദയില്‍ നമസ്കരിച്ചരുടെ എണ്ണം 83,000 ത്തോളവും എത്തിയതായാണ് കണക്ക്.