ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് പറിച്ചുനട്ട ഐ.പി.എല്‍ അരങ്ങുതകര്‍ക്കുന്നത് വിദേശ രാജ്യത്താണെന്ന് ഒരിക്കല്‍ പോലും അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. അത്രക്ക് ഇഴയടുപ്പത്തോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് യു.എ.ഇ വേദിയൊരുക്കിയത്. 52 ദിനരാത്രങ്ങള്‍ക്കൊടുവില്‍ ഐ.പി.എല്ലിന് തിരശ്ശീല വീഴുേമ്ബാള് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വിളിച്ചുപറയുന്നു, ‘താങ്ക്യൂ യു.എ.ഇ…’കോവിഡിനെ പേടിച്ച് മുടങ്ങിപ്പോയേക്കാവുന്ന ടൂര്‍ണമെന്‍റാണ് ഇരുകൈയും നീട്ടി ഇമറാത്തി മണ്ണ് ഏറ്റെടുത്തത്. ഗാലറിയില്‍ കാണികളെ കയറ്റി മത്സരം നടത്താനായിരുന്നു യു.എ.ഇയുടെ ആഗ്രഹം. എന്നാല്‍, താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ബി.സി.സി.ഐ മടിച്ചുനിന്നതിനാലാണ് കാണികള്‍ വിലക്കപ്പെട്ടത്. എങ്കിലും, ആളൊഴിഞ്ഞ പൂരപ്പറമ്ബായിരുന്നില്ല അത്. കാണികളില്ലാത്തതിെന്റ കുറവ് ടെലിവിഷന്‍ പ്രേക്ഷകെര ബാധിക്കാതിരിക്കാന്‍ സാങ്കേതിക വിദ്യകളെ പരമാവധി കൂട്ടുപിടിച്ചിരുന്നു.ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ യു.എ.ഇയിലെ മൂന്നു നഗരങ്ങളിലേക്ക് ചുരുക്കിയപ്പോള്‍ കായിക പ്രേമികള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അസ്ഥാനത്താക്കിയാണ് ഐ.പി.എല്ലിലെ അവസാന പന്തും കടന്നുപോയത്. ഷാര്‍ജ, ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിലെ പിച്ചുകള്‍ക്കും നന്ദിപറയേണ്ടിയിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സരം നടന്നിട്ടും ബാറ്റ്സ്മാന്മാരെ ചതിക്കാതെ കാണികള്‍ക്ക് ഹരംപകര്‍ന്നുകൊണ്ടിരുന്നു ഇവിടെയുള്ള പിച്ചുകള്‍. ടൂര്‍ണമെന്റിെന്റ രണ്ടാം പകുതിയെത്തിയപ്പോള്‍ പിച്ചിെന്റ സ്വഭാവം മാറിത്തുടങ്ങിയെന്ന് തോന്നിയെങ്കിലും േപ്ല ഓഫിലെത്തിയപ്പോള്‍ പിച്ചില്‍ വീണ്ടും റണ്‍സൊഴുകിത്തുടങ്ങി.രണ്ട് സൂപ്പര്‍ ഓവറുകളാണ് ഈ ഐ.പി.എല്ലിെന്റ ഹൈലൈറ്റ്. ചരിത്രത്തിലാദ്യമായാണ് ട്വന്‍റി20 ക്രിക്കറ്റില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവന്നത്. സാങ്കേതിക തികവുകൊണ്ടും നിലവാരംകൊണ്ടും മികവ് പ്രകടിപ്പിച്ച ഐ.പി.എല്ലാണ് കഴിഞ്ഞുപോയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തേക്ക് പാറിപ്പറന്ന പന്തുകളും ഈ സീസണിെന്റ മനോഹാരിതയാണ്. ബയോബബ്ള്‍ സുരക്ഷയൊരുക്കി താരങ്ങളെ ചേര്‍ത്തുപിടിച്ചതും യു.എ.ഇയുടെ മികവിെന്റ തെളിവാണ്. ഐ.പി.എല്‍ തുടങ്ങിയതിനൊപ്പമായിരുന്നു രാജ്യത്ത് കോവിഡിെന്റ രണ്ടാം വരവിെന്റ സൂചന ലഭിച്ചത്. ദിനംപ്രതി കോവിഡ് രോഗികള്‍ ഉയര്‍ന്നതോടെ ടൂര്‍ണെമന്റ് നടക്കുമോ എന്നുപോലും സംശയമുയര്‍ന്നിരുന്നു. ഇതിനിടെ, ചെന്നൈ ടീമിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിപ്പിച്ചു. ഇവിടെയൊന്നും പതറാതെ നിശ്ചയിച്ച സമയത്തുതന്നെ ടൂര്‍ണമെന്‍റ് നടത്തി എന്നതാണ് യു.എ.ഇയെ വ്യത്യസ്തമാക്കുന്നത്. അതിനാല്‍, ഈ ടൂര്‍ണമെന്‍റിലെ മികച്ച താരം യു.എ.ഇ തന്നെയാണ്.