കാലാവസ്ഥ തണുപ്പിലേക്ക്​ മാറുന്നതി​െന്‍റ സൂചനയായി ചൊവ്വാഴ്​ച രാത്രി കുവൈത്തില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി

0

കുവൈത്ത് സിറ്റി: ഇൗ ആഴ്​ച ശക്തമായ മഴയുണ്ടാവുമെന്ന്​ നേരത്തെ കാലവാസ്ഥ വകുപ്പ്​ പ്രവചിച്ചിരുന്നു. വരുംദിവസങ്ങളില്‍ പതിയെ കാലാവസ്ഥ തണുപ്പിലേക്ക്​ മാറിത്തുടങ്ങും. ചൂടും തണുപ്പും മിതമായ നല്ല കാലാവസ്ഥയായിരുന്നു ഇതുവരെ. അടുത്തയാഴ്​ചയോടെ അന്തരീക്ഷ ഉൗഷ്​മാവ്​ ക്രമേണ കുറഞ്ഞുതുടങ്ങുമെന്നാണ്​ വിലയിരുത്തല്‍.കാഴ്​ച മറയ്​ക്കുന്ന പൊടിക്കാറ്റ്​ വീശിയെങ്കിലും രാത്രിയില്‍ റോഡില്‍ അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടങ്ങളൊന്നും റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ഇൗ മാസം അവസാനത്തോടെ താപനില ഗണ്യമായി കുറയും. ഡിസംബറില്‍ തണുപ്പ്​ ശക്തിപ്രാപിക്കും. പതിവുപോലെ ജനുവരിയില്‍തന്നെയായിരിക്കും അസഹ്യമായ തണുപ്പ് അനുഭവപ്പെടുക. അന്തരീക്ഷ ഊഷ്മാവ് ഗണ്യമായ തോതില്‍ കുറയുന്ന അതിരാവിലെയും രാത്രിയിലും പ്രതിരോധ വസ്​ത്രങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങാന്‍ സാധിക്കില്ല.

You might also like

Leave A Reply

Your email address will not be published.