കുഞ്ഞുങ്ങളെ ചെറുതായി തല്ലിയാല്‍ പോലും മാതാപിതാക്കള്‍ക്ക് ഇനി ശിക്ഷ

0

സ്‌കോട്ട്ലാന്‍ഡില്‍ താമസിക്കുന്ന മലയാളികള്‍ കരുതല്‍ എടുക്കുക ‘ബാല’ അവകാശ കമ്മീഷന്‍ കേരളത്തിലെ വാര്‍ത്തകളില്‍ നിറയുന്ന കാലത്ത് യഥാര്‍ത്ഥ ബാലാവകാശം എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് സ്‌കോട്ട്ലാന്‍ഡ്. മാതാപിതാക്കള്‍ കുട്ടികളെ തല്ലുന്നത് ഇന്നു മുതല്‍ നിരോധിക്കുകയാണ് ഇവിടെ. സര്‍ക്കാര്‍ കുടുംബകാര്യങ്ങളില്‍ അമിതമായി ഇടപെടുന്നു എന്ന ആരോപണം ഉയരുമ്ബോഴും തീരുമാനത്തില്‍ ഉറച്ച്‌ മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ, കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കുന്ന 58 മത് രാജ്യമായി മാറുകയാണ് സ്‌കോട്ട്ലാന്‍ഡ്.എന്നാല്‍, കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്ന മാതാപിതക്കളുടെ അവകാശത്തില്‍ അനാവശ്യമായി ഇടപെടുന്നതാണ് ഇതെന്നാണ് വിമര്‍ശനമുയരുന്നുണ്ട്. മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകാനും സാധ്യതയുണ്ടെന്ന് ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 29 ന് എതിരെ 84 വോട്ടുകള്‍ക്കാണ് ഈ നിയമം പാസ്സായത്. കുട്ടികള്‍ക്ക് എതിരെയുള്ള പീഡനം ചെറുക്കുവാന്‍, അത് സ്വീകാര്യമല്ലെന്ന ശക്തമായ സന്ദേശം നല്‍കുക മാത്രമാണ് വഴി എന്നാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഗ്രീന്‍ എം എസ് പി യിലെ ജോണ്‍ ഫിന്നീ പറയുന്നത്.അതേസമയം ഈ നിയമം നടപ്പാക്കുന്നതില്‍ ഏറെ ക്ലേശിക്കേണ്ടി വരും എന്നാണ് ബോണിങ്ടണ്‍ പറയുന്നത്. കുട്ടികള്‍, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കന്‍ പറ്റാത്തത്ര ചെറിയ കുട്ടികളാകുമ്ബോള്‍, ഈ നിയമം കൊണ്ട് യാതൊരു ഉപയോഗവുമുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇനി, കുട്ടികള്‍, കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരാണെങ്കില്‍ പോലും, വീണ്ടും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കേണ്ടതിനാല്‍ ഇത്തരമൊരു കാര്യം റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.ചുരുക്കത്തില്‍, ഒരു കാരണവശാലും നടപ്പിലാക്കാന്‍ പറ്റാത്ത നിയമമാണിത്. നല്ലൊരു ഉദ്ദേശത്തോടെ കൊണ്ടുവന്നതാണെങ്കിലും, യാതോരു പ്രയോജനവും ഇല്ലാത്ത ഒരു നിയമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യായീകരിക്കാവുന്ന രീതിയിലുള്ള ശിക്ഷ കുട്ടികള്‍ക്ക് നല്‍കാം എന്ന ചിന്താഗതി പഴകിയ ഒന്നാണെന്നും ആധുനിക സ്‌കോട്ട്ലാന്‍ഡിലിനി അതിന് സ്ഥാനമില്ലെന്നും ശിശുക്ഷേമ മന്ത്രി മാരീ ടോഡ് പ്രസ്താവിച്ചു. കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന, ഏറ്റവും നല്ല രാജ്യമാകണം സ്‌കോട്ട്ലാന്‍ഡ് എന്നും അവര്‍ പ്രഖ്യാപിച്ചു.ഏതായാലും ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനാല്‍, കുട്ടികളുടെ കാര്യത്തില്‍ ഒരു ശ്രദ്ധ നല്ലതാണ്. നിയന്ത്രിക്കാനാകാത്ത കോപത്താല്‍ എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരുപാട് അനര്‍ത്ഥങ്ങള്‍ അതുമൂലം ഒഴിവാക്കാന്‍ കഴിയും.

You might also like
Leave A Reply

Your email address will not be published.