കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും അമീറിെന്റയും കിരീടാവകാശിയുടെയും ചിത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു
നേരത്തേ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റയും കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റയും ചിത്രങ്ങളാണ് സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.ശൈഖ് സബാഹിെന്റ നിര്യാണത്തിന് ശേഷവും അതേനില തുടര്‍ന്നു. എന്നാല്‍, അദ്ദേഹത്തിെന്റ വിയോഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 40 ദിവസത്തെ ദുഃഖാചരണം ശനിയാഴ്ച അവസാനിച്ചു. തുടര്‍ന്നാണ് മന്ത്രിസഭ തീരുമാന പ്രകാരം പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റയും കിരീടാവകാശിയായി ചുമതലയേറ്റ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റയും ചിത്രങ്ങള്‍ സ്ഥാപിക്കുകയായിരുന്നു.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലും അമീറിെന്റയും കിരീടാവകാശിയുടെയും ചിത്രങ്ങള്‍ സ്ഥാപിക്കാറുണ്ട്. ഇതും അടുത്ത ദിവസങ്ങളില്‍ മാറ്റും.ഒാഫിസുകളിലെ ചിത്രങ്ങള്‍ നീക്കുമെങ്കിലും ജനമനസ്സുകളില്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നും ജ്വലിക്കുന്ന ചിത്രമാവും. വലിയ വെല്ലുവിളികളുടെ കാലത്ത് കുവൈത്തിനെ പുരോഗതിയുടെയും സമാധാനത്തിെന്റയും പാതയില്‍ നയിച്ചത് ചരിത്രത്തില്‍ രേഖപ്പെട്ടുകഴിഞ്ഞതാണ്.