ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 128,080 ആയി. ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 789 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 694 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119,080 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,211 പേരാണ്. ഇതില്‍ 110 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.6737 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,33,626 പേര്‍ക്ക് കുവൈത്തില്‍ കോവിഡ് പരിശോധന നടത്തി.