ഇതുവരെ 1,36,341 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 558 പേര്‍ ഉള്‍പ്പെടെ 1,26,902 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 835 ആയി. ബാക്കി 8604 പേരാണ് ചികിത്സയിലുള്ളത്.111 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5462 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ഒരാള്‍ വര്‍ധിച്ചു. സമീപ ദിവസങ്ങളില്‍ കോവിഡ് മരണം കുറഞ്ഞുവരുന്നത് ആശ്വാസമാണ്. കഴിഞ്ഞ ആഴ്ച വരെ ഉയര്‍ന്ന മരണനിരക്ക് ആശങ്ക വര്‍ധിപ്പിച്ചിരുന്നു.പ്രതിദിനം എട്ടും ഒമ്ബതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തില്‍ 140ന് മുകളിലുണ്ടായിരുന്നത് കുറഞ്ഞുവരുന്നതും ശുഭവാര്‍ത്തയാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയാണ് ഏകദേശം ഒപ്പത്തിനൊപ്പമാണ്.അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന് മുകളിലായി തുടരുകയാണ്.