കുവൈത്തും ഖത്തറും വിവിധ ധാരണപത്രങ്ങളില്‍ ഒപ്പിട്ടു

0

ഒാണ്‍ലൈനായി നടത്തിയ കുവൈത്തി, ഖത്തരി ഹയര്‍ കോഒാപറേഷന്‍ കമ്മിറ്റിയുടെ അഞ്ചാമത്​ യോഗത്തിലാണ്​ വിവിധ മേഖലകളില്‍ സഹകരിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ധാരണയായത്​. കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസര്‍ അസ്സബാഹും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിന്‍ അബ്​ദുറഹ്​മാന്‍ ആല്‍ താനിയുമാണ്​ ധാരണപത്രങ്ങളില്‍ ഒപ്പിട്ടത്​.കോവിഡ്​ പ്രതിസന്ധിയില്‍ അകപ്പെട്ട കുവൈത്ത്​ പൗരന്മാര്‍ക്ക്​ ആതിഥേയത്വം നല്‍കിയതിനും അവരെ കുവൈത്തിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതിനും ഖത്തര്‍ അധികൃതര്‍ക്ക്​ ഡോ. അഹ്​മദ്​ നാസര്‍ അസ്സബാഹ്​ നന്ദി അറിയിച്ചു.നേരിട്ടുള്ള വിദേശ നിക്ഷേപം, സേവനങ്ങളും ഭരണവികസനവും, ഇസ്​ലാമിക കാര്യം, കാര്‍ഷിക മേഖല തുടങ്ങിയവയിലാണ്​ സഹകരിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ധാരണയായത്​.

You might also like

Leave A Reply

Your email address will not be published.