കോവിഡ് പ്രതിസന്ധിയില്‍ പ്രയാസം അനുഭവിക്കുന്ന കുവൈത്തിലുള്ളവര്‍ക്കാണ് കിറ്റുകള്‍ എത്തിച്ചത്. അരി, പഞ്ചസാര, ഇൗത്തപ്പഴം, പാചക എണ്ണ, കോഴിയിറച്ചി തുടങ്ങി ഒരു കുടുംബത്തിന് ഒരുമാസത്തേക്ക് കഴിയാന്‍ ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ്. ഭക്ഷണ വിതരണത്തിനായി സാമ്ബത്തിക സഹായം നല്‍കിയ കമ്ബനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് റെഡ് ക്രെസന്‍റ് സൊസൈറ്റി പ്രാദേശിക സഹായ വകുപ്പ് മേധാവി മറിയം അല്‍ അദസാനി നന്ദി അറിയിച്ചു