ഒാണ്‍ലൈനായും നേരിട്ടും നിരവധി ഉഭയകക്ഷി സംഭാഷണങ്ങള്‍ നടക്കും. സമാപനം നവംബര്‍ 24ന് വാഷിങ്ടണിലാണ്. സമാപന പരിപാടിയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് എന്നിവര്‍ നേതൃത്വം നല്‍കും.രാഷ്ട്രീയം, മനുഷ്യാവകാശം, വികസനം, വിദ്യാഭ്യാസം, ശാസ്ത്രം, സുരക്ഷ, കോണ്‍സുലര്‍ സര്‍വിസ്, കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാവും ചര്‍ച്ചകള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ സംഭാഷണങ്ങള്‍ കാര്യമായി ഒാണ്‍ലൈനായാണ് നടക്കുകയെന്ന് കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ അലീന റോമനോവ്സ്കി പറഞ്ഞു.നാലുവര്‍ഷം മുമ്ബാണ് അമേരിക്ക, കുവൈത്ത് സ്ട്രാറ്റജിക് ഡയലോഗ് ആരംഭിച്ചത്. മുന്‍വര്‍ഷങ്ങളിലും വിജയകരമായിരുന്നു. ഉന്നത വിദ്യാഭ്യാസം, സൈബര്‍ സെക്യൂരിറ്റി, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം, കസ്റ്റംസ് തുടങ്ങി മേഖലകളില്‍ ധാരണപത്രങ്ങളില്‍ ഒപ്പിടാന്‍ സംഭാഷണങ്ങളിലൂടെ കഴിഞ്ഞിരുന്നു. ആരോഗ്യ രംഗത്തെ സഹകരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ധാരണപത്രത്തില്‍ ഇൗ വര്‍ഷം ഒപ്പിടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
You might also like