കൊച്ചി തുറമുഖത്തു നങ്കൂരം ഇടാന്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരുന്നതിനാല്‍ അറ്റകുറ്റപ്പണിക്കു വേണ്ടി കൊല്ലം തുറമുഖത്തു കപ്പല്‍ വരാന്‍ സാധ്യത
ഇതിനായുള്ള അനുമതിക്കു വേണ്ടി പോര്‍ട്ട് അധികൃതരെ സമീപിച്ചതിനെ തുടര്‍ന്നു ക്ലിയറന്‍സ് ലഭിച്ചു. കപ്പല്‍ എത്തിയ ശേഷം സാങ്കേതിക വിദഗ്ധരെ കരമാര്‍ഗം എത്തിച്ചു അറ്റകുറ്റപ്പണി നടത്തും.കപ്പല്‍ എത്തുന്നതിനു കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ അനുമതിക്കു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കൂടാതെ, കൊല്ലം – കൊളംബോ കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കമിട്ടു. പ്രാഥമിക ഘട്ടത്തില്‍ ക്രൂ ചേഞ്ച് സംവിധാനമാണ് ഒരുക്കുക. ഇമിഗ്രേഷന്‍ നടപടികള്‍ സംബന്ധിച്ചു തീരുമാനമായാല്‍ ഈ മാസം തന്നെ സര്‍വീസ് ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് തുറമുഖം അധികൃതര്‍.