രണ്ടാം വാര്ഫിെന്റ ഉദ്ഘാടനശേഷം എത്തിയ ആദ്യ കപ്പലില്‍ ഐ.എസ്.ആര്.ഒ പ്രോജക്ടിലേക്കുള്ള കാര്‍ഗോയാണുള്ളത്.ഹെംസ്ലിഫ്ട് നഡിന്‍ എന്ന കപ്പലാണ് കൊല്ലം തുറമുഖത്ത് അടുത്തത്. ഉപകരണങ്ങള്‍ തിരുവനന്തപുരം ഐ.എസ്.ആര്.ഒയിലക്ക് കൊണ്ടുപോകും. 800 ടണ്ണോളം ഭാരമുള്ള ഉപകരണങ്ങളാണ് കപ്പലിലുള്ളത്. യാത്രാതടസ്സമില്ലാത്തവിധം ഇത് തിരുവനന്തപുരത്തെത്തിക്കും.ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കപ്പല്‍ കൊല്ലം തുറമുഖത്ത് അടുത്തത്. കൊല്ലത്തെതന്നെ പാക്സ് ഷിപ്പിങ് കമ്ബനിയുടേതാണ് കപ്പല്‍.ചരക്ക് നീക്കം സുഗമമായാല്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തേക്ക് എത്തിക്കാനാണ് ശ്രമം. ജനുവരിയോടെ തുറമുഖത്ത് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.ലക്ഷദ്വീപില്‍നിന്നും മിനിക്കോയില്‍നിന്നും ട്യൂണ മത്സ്യം എത്തിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. കഴിഞ്ഞ 27നാണ് കൊല്ലം തുറമുഖവികസനത്തിെന്റ ഭാഗമായി നിര്‍മിച്ച പാസഞ്ചര്‍ കം കാര്‍ഗോയും പുതിയ ടിഗ്ഗും ഉദ്ഘാടനം ചെയ്തത്.