കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയമെന്ന് ഫൈസര്‍

0

ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്ബനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്ബനി പ്രസ്താവന ഇറക്കിയത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്‌ഇയും കൂടെ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വലിയ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്ബനിയാണ് ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്ബനിയുടെ അവകാശവാദം.വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉയര്‍ച്ചയുണ്ടായി. പെട്രോള്‍ വിലയും വര്‍ധിച്ചു. രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും പരീക്ഷണത്തിന് വിധേയമായവരില്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്ബനിയുടെ പ്രസ്താവനയില്‍ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്ബോള്‍ വാക്‌സിന്‍ 90 ശതമാനവും വിജയകരമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.