കോവിഡ് മഹാമാരിക്കിടയിലും 75000 മെട്രിക് ടണ്‍ ഗോതമ്ബ് സംഭാവനയായി നല്‍കിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറു മാസ കാലയളവിലാണ് ഇന്ത്യ ഗോതമ്ബ് നല്‍കിയത്.ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനായുള്ള ഇന്ത്യയുടെ നടപടിയോട് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു; അതും കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് സുഹൃത്തി -അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി ട്വീറ്റ് ചെയ്തു.അടുത്തിടെയുണ്ടായ കാബൂള്‍ സര്‍വകലാശാല ഭീകരാക്രമണത്തെ തുടര്‍ന്ന് എംബസി സന്ദര്‍ശിച്ച ഇന്ത്യന്‍ അധികൃതര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.