ഡിസംബര്‍ ആദ്യവാരം പൊതുസഭ ചേരും. അംഗരാജ്യങ്ങള്‍ക്ക് ഒരുമിച്ച് കോവിഡിനെ നേരിടാനുള്ള അവസരമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.പൊതുസഭയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 150 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രായേലും അര്‍മേനിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോറോണ വൈറസിനെ നേരിടാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അതിനായാണ് എല്ലാ അംഗരാജ്യങ്ങളെയും ഉള്‍പ്പെടുത്തി പൊതുസഭ പ്രത്യേക സമ്മേളനം ചേരുന്നത്.നേരത്തേ തയ്യാറാക്കിയ അഞ്ച് മിനിറ്റ് പ്രംസംഗം രാഷ്ട്രത്തലവന്മാര്‍ക്ക് അവതരിപ്പിക്കാം. യു.എന്‍ പൊതുസഭയില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിക്കും. കോവിഡിനെ നേരിടാനുള്ള വാക്സിന്‍ നിര്‍മാണത്തെക്കുറിച്ചും രോഗബാധ വിവിധ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുന്നതിനും പൊതുസഭയുടെ പ്രത്യേക സമ്മേളനം വേദിയാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.