കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എട്ടുമാസമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളും കോളജുകളും തുറക്കാന്‍ തമിഴ്നാട്ടില്‍ നടപടി തുടങ്ങി
നവംബര്‍ 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ആദ്യ ഘട്ടമായി ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ മുതലായവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.പകുതി സീറ്റുകളില്‍ പ്രവേശനം നല്കി തീയറ്ററുകള്‍ക്ക് ദീപാവലി റിലീസോടെ തുറന്നു പ്രവര്‍ത്തിക്കാം. നവംബര്‍ പത്ത് മുതലാണ് തീയറ്ററുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മൃഗശാല എന്നിവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കിയത്.