ഖത്തറില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വച്ചിരുന്ന വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പുനഃരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കമ്ബനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്.തൊഴിലാളികളുടെ അഭാവത്താല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കമ്ബനികള്‍ക്കും റിക്രൂട്ട്മെന്റ് പുനരാരംഭിച്ചത് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം, തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥയും മികച്ച താമസ സൗകര്യങ്ങളും ഉറപ്പാക്കുന്ന കമ്ബനികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്നാണ് വിവരം. ഭക്ഷണവും താമസവും ഉള്‍പ്പെടെ 1,000 റിയാലും ഭക്ഷണവും താമസവും ഇല്ലെങ്കില്‍ 1,800 റിയാലുമാണ് മിനിമം വേതനം.