90 വയസായിരുന്നു ഷോണ് കോണറിക്ക്. എത്ര വര്ഷമായാലും ആള്ക്കാര് കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടപറഞ്ഞത്. ഷോണ് കോണറിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഷോണ് കോണറിയുടെ ഫോട്ടോയും ഷെയര് ചെയ്തിട്ടുണ്ട് മമ്മൂട്ടി. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ് കോണറിയെ മാത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നു മമ്മൂട്ടി പറയുന്നു.ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മ്മിപ്പിക്കുന്നു. അതാണ് ഷോണ് കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള് ചെയ്യആന്‍ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരം. എന്നാല്‍ നമ്മില്‍ മിക്കവര്‍ക്കും ജെയിംസ് ബോണ്ടിന്റെ നിര്വചനമാണ് ഷോണ് കോണറി. ആര്‍ഐപി മിസ്റ്റര്‍ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങള്‍ എന്നേക്കും ജീവിക്കുന്നു- മമ്മൂട്ടി പറയുന്നു. ഓസ്കര് ജേതാവുമാണ് അന്തരിച്ച ഷോണ് കോണറി.ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തില് തന്നെ ഷോണ് കോണറി നായകനായി. 1962–ല്‍ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ് കോണറി നായകനായത്. 1983–ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ എന്ന ചിത്രത്തിലാണ് ഷോണ് കോണറി അവസാനമായി ജെയിംസ് ബോണ്ട് ആയത്. ജെയിംസ് ബോണ്ട് ഷോണ് കോണറിയുടെ രൂപത്തിലായിരിക്കും വെള്ളിത്തിരയില് ഓര്മികപെടുക. 1988ല്‍ ദ് അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഷോണ് കോണറിക്ക് ഓസ്കര് ലഭിച്ചത്.മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്കാരങ്ങള്‍ എന്നിവയും ഷോണ് കോണറിക്ക് ലഭിച്ചിട്ടുണ്ട്. ഷോണ് കോണറി ഏറ്റവും ഒടുവില് അഭിനയിച്ചത് 2003ല് പ്രദര്ശനത്തിന് എത്തിയ ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ എന്ന ചിത്രത്തിലാണ്.