ബൈഡന് കീഴിലുള്ള പുതിയ അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇറാനും ബ്രിട്ടനും വ്യക്തമാക്കി. അതേസമയം ചില രാജ്യങ്ങള്‍ ബൈഡന്‍റെ വിജയത്തില്‍ ഇപ്പോഴും മൌനത്തിലാണ്. ട്രംപിന്‍റെ പതനം ആശ്വാസകരമായാണ് ഇറാന്‍ കാണുന്നത്. ബൈഡന്‍റെ പുതിയ സര്‍ക്കാര്‍ വരുന്നതോടെ അമേരിക്കയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. അയല്‍ രാജ്യങ്ങളോടും കൂടെ നില്‍ക്കണമെന്ന് ഇറാന്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു. അമേരിക്ക തങ്ങളുടെ ഏറ്റവും അടുത്ത മിത്രമാണെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രതികരണം. വ്യാപാരമേഖലയില്‍ മികച്ച ഇടപെടല്‍ ഇരു രാജ്യങ്ങള്‍ക്കും ചെയ്യാനാകുമെന്ന് ബോറിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.