വെള്ളിയാഴ്ചയാണ് ട്രംപ് ജൂനിയറിന് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.ക്വാറന്റീനില്‍ കഴിയുന്ന ട്രംപ് ജൂനിയറിന് രോഗലക്ഷണങ്ങളില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും ഇളയ മകന്‍ ബാരണിനും മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ട്രംപ് പെട്ടെന്ന് തന്നെ തിരിച്ചുവന്നിരുന്നു. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പ്രസിഡന്റിന്റെഅഭാവം ചെറിയ തോതിലെങ്കിലും തിരച്ചടിക്ക് കാരണമായി. കോവിഡ് ശക്തമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത 700 പേര്‍ക്ക് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതില്‍ ഭൂരിഭാഗവും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരായിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും തോല്‍വി ഏറ്റിവാങ്ങിയ പ്രസിഡന്റ് ട്രംപ് താമസിക്കാതെ വൈറ്റ്ഹൗസിന്റെ പടിയിറങ്ങും.