താവി​െന്‍റ ഫോണില്‍ മകന്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തതോടെ ബാങ്ക്​ അക്കൗണ്ടില്‍നിന്ന്​ ഒമ്ബതുലക്ഷം നഷ്​ടമായതായി പരാതി

0

നാഗ്​പുരില്‍ കഴിഞ്ഞ ബുധനാഴ്​ച വൈകിട്ടാണ്​​ സംഭവം.നാഗ്​പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക്​ മാന്‍വാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.15കാരനായ മകന്‍ അശോകി​െന്‍റ ഫോണ്‍ എടുത്ത്​ കളിക്കുകയായിരുന്നു. ഈ സമയം ഡിജിറ്റല്‍ പേയ്​മെന്‍റ്​ കമ്ബനിയുടെ കസ്​റ്റമര്‍ കെയറില്‍നിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതന്‍ വിളിച്ചു. അശോകി​െന്‍റ ഡിജിറ്റല്‍ പേയ്​മെന്‍റ്​ അക്കൗണ്ടി​െന്‍റ ക്രഡിറ്റ്​ പരിധി ഉയര്‍ത്തിയതായും അതിനാല്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്​ ചെയ്യണമെന്നും അജ്ഞാതന്‍ 15കാരന്​ നിര്‍ദേശം നല്‍കി.കുട്ടി ആപ്ലി​ക്കേഷന്‍ ഡൗണ്‍​േലാഡ്​ ചെയ്​തതോടെ അശോകി​െന്‍റ ബാങ്ക്​ അക്കൗണ്ടില്‍നിന്ന്​ 8.95 ലക്ഷം നഷ്​ടമാകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഐ.ടി വകുപ്പ്​ പ്രകാരം കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

You might also like

Leave A Reply

Your email address will not be published.