പരിക്കേറ്റവരുടെ എണ്ണം 900 ആയും ഉയര്‍ന്നു. ഭൂകമ്ബമുണ്ടായി മൂന്ന് ദിവസമാകുമ്ബോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 70കാരനെ ദിവസങ്ങള്‍ക്ക് ശേഷം പുറത്തെടുക്കാന്‍ സാധിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ടോടെ ഏഗന്‍ കടലിലാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 850 തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതില്‍ 40 എണ്ണം 4.0 തീവ്രതയിലുള്ളതാണ്.തുര്‍ക്കിയുടെ പടിഞ്ഞാന്‍ പട്ടണങ്ങളില്‍ പ്രകമ്ബനം സൃഷ്ടിച്ച ഭൂചലനം, സാമോസ് ദ്വീപില്‍ ചെറിയ സുനാമിക്കും കാരണമായി. ഇസാമിര്‍ തീരത്തു നിന്ന് 17 കിലോമീറ്റര്‍ അകലെ 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം.30 ലക്ഷത്തോളം പേര്‍ വസിക്കുന്ന ഇസ്മിറിലാണ് ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയത്.