നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രത

0

ചെന്നൈ: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ തീവ്രത കൈവരിച്ച്‌ ഒരു തീവ്ര ന്യൂനമര്‍ദം ആയി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുതുച്ചേരിയില്‍ നിന്ന് 600 കിലോമീറ്ററും ചെന്നൈയില്‍ നിന്ന് 630 കിലോമീറ്ററും അകലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റായി (Cyclonic Storm) മാറിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് തീരങ്ങളില്‍ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.2020 നവംബര്‍ 25 ന് ഉച്ചയോട് കൂടി ചുഴലിക്കാറ്റ് തമിഴ്നാട്-പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ മാമല്ലപുരം, പുതുച്ചേരിയിലെ കരൈക്കലിലുമാണ് തീരം തൊടുമെന്ന പ്രവചനം. നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്ന മുന്നറിയിപ്പു ലഭിച്ചതിനു പിന്നാലെ നാഗപട്ടണത്തും കരൈക്കലിലും അതീവജാഗ്രത പുറപ്പെടുവിച്ചു. തമിഴ്നാട്-പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 ന് ആന്ധ്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് തീരം തൊടുമ്ബോള്‍ കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കുമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റ് അറിയിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ‘ഗതി’ അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറയുന്നതായും സോമാലിയ തീരത്തേക്ക് അടുക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.