ന്നലെ ഒറ്റദിവസം ബ്രിട്ടനില്‍ മരിച്ചത് 532 കോവിഡ് രോഗികള്‍; രണ്ടാം വരവിലെ ഏറ്റവും ഭയാനകമായ മരണദിനം ഇന്നലെ
രണ്ടാംവരവില്‍ ബ്രിട്ടന് മീതെ പിടിമുറുക്കുകയാണ് കൊറോണ. ഇന്നലെ മാത്രം 532 കോവിഡ് മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണ സംഖ്യയാണിത്. അതേസമയം, ഭീതിയില്‍ ആണ്ട ബ്രിട്ടന് ആശ്വാസകരമായ ഒരു കാര്യം രോഗവ്യാപന തോത് കാര്യമായി വര്‍ദ്ധിക്കുന്നില്ല എന്നതുമാത്രമാണ്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാള്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഈയാഴ്‌ച്ച രോഗവ്യാപന തോതിലുണ്ടായിട്ടുള്ള വളര്‍ച്ച. എന്നാല്‍, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്.അതേസമയം, ഭാവിയില്‍ ഇത്തരത്തിലുള്ള മഹാവ്യാധികളെ ചെറുക്കാന്‍, ആഗോളതലത്തില്‍ തന്നെ ഒരു ശ്രമം ആവശ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ എടുക്കണമെന്നതിനെ കുറിച്ച് അദ്ദേഹം ബില്‍ ഗെയ്റ്റ്സുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കോവിഡ് വരുന്നതിനും എത്രയോ മുന്‍പ് തന്നെ, ഇത്തരത്തിലൊരു ആരോഗ്യ ഭീഷണിയെ കുറിച്ച് ആശങ്കയുയര്‍ത്തിയ ആളാണ് ബില്‍ ഗെയ്റ്റ്സ് എന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഗെയ്റ്റ്സിനൊപ്പം മറ്റ് പത്ത് ലൈഫ് സയന്‍സ്- ഫര്‍മസ്യുട്ടിക്കല്‍ കമ്ബനികളുടെ തലവന്മാരും ബോറിസ് ജോണ്‍സണോടൊപ്പം വെര്‍ച്ച്‌വല്‍ മീറ്റിംഗില്‍ പങ്കെടുത്തു.അതേസമയം, ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍, കോവിഡ് വ്യാപനം കാര്യക്ഷമമായി തടയുന്നതില്‍ 3 ടയര്‍ നിയന്ത്രണങ്ങള്‍ ഫലവത്താണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഈ മേഖലയില്‍ കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നവരേക്കാള്‍ കുറവു പേരെ മാത്രമേ ഇപ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുള്ളു എന്ന് കണക്കുകള്‍ കാണിക്കുന്നു. ടയര്‍ 3 നിയന്ത്രണങ്ങളാണ് ഇവിടെ നിലവിലുള്ളത്.അതേസമയം ടയര്‍ 2 നിയന്ത്രണങ്ങളുള്ള ലണ്ടനിലും ഈ കുറവ് ദൃശ്യമാകുന്നുണ്ട്. ധൃതിപിടിച്ച് മറ്റൊരു ലോക്ക്ഡൗണ്‍ കൊണ്ടുവരികയായിരുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ കണക്കുകള്‍. പുതിയതായി ആവിഷ്‌കരിച്ച 3ടയര്‍ നിയന്ത്രണങ്ങള്‍ ഫലവത്താകുമോ എന്ന് പരീക്ഷിച്ചറിയാന്‍ കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു, എന്നാണ് പരാതി. നിരവധി ഭരണകക്ഷി അംഗങ്ങള്‍ പോലും ഇത്തരത്തിലുള്ള പരതികള്‍ ഉന്നയിച്ചിരുന്നു.ഒക്ടോബര്‍ 14 ന് ലിവര്‍പൂളിലായിരുന്നു ആദ്യമായി ടയര്‍ 3 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പിന്നീട് ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചു. ബാറുകളും പബ്ബുകളും ഉള്‍പ്പടെയുള്ള പല സ്ഥാപനങ്ങളും അടയ്ക്കുകയും, പൊതുജന സമ്ബര്‍ക്കം കാര്യമായി കുറയ്കുകയും ചെയ്തതോടെ രോഗവ്യാപന തോതില്‍ കാര്യമായ ഇടിവുവന്നു. ഇതിനു പുറമേയാണ് ഫൈസറിന്റെ വാക്സിന്‍ അവസാനവട്ട പരീക്ഷണത്തിലും വിജയിച്ച വാര്‍ത്ത പുറത്തുവന്നത്. അതും ബ്രിട്ടന് ഏറെ ആശ്വാസകരമായിട്ടുണ്ട്. അതിനു തൊട്ടുപിന്നാലെ കേമ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വാക്സിനും ഉടന്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ മൊഡേണയുടെ വാക്സിനും അന്തിമ പരീക്ഷണ ഘട്ടത്തിലാണ്.