പാലക്കാട് ജില്ലയില്‍ കോവിഡ് 19:4892 പേര്‍ ചികിത്സയില്‍

0

ഇന്നലെ ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 97770 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95261 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.ഇന്നലെ 306 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 311 സാമ്ബിളുകള്‍ അയച്ചു. 37266 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 31914 പേര്‍ രോഗമുക്തി നേടി. ഇതുവരെ 204647 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 1577 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14740 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.