കല്ലമ്ബലം : കരവാരം പഞ്ചായത്തിലെ ഈരാണിക്കോണം പാറമടയ്ക്കുസമീപമുള്ള പുതുശേരിമുക്ക്-വെള്ളല്ലൂര്‍ റോഡരികില്‍ മാലിന്യം തള്ളുന്നു. കാടുകയറിയ ഈ ഭാഗങ്ങളില്‍ കവറിലും ചാക്കിലും കെട്ടിയ നിലയിലാണ് മാലിന്യം തള്ളുന്നത്.പുലര്‍ച്ചെ ഇതുവഴി നടക്കാന്‍ ഇറങ്ങുന്നവരെ നായകള്‍ ആക്രമിക്കുമോ എന്ന ഭീതിയുണര്‍ത്തുന്നുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നാട്ടുകാര്‍ നീക്കംചെയ്യാറുണ്ടെങ്കിലും രാത്രി കാലങ്ങളില്‍ വീണ്ടും കൊണ്ടിടുന്ന സ്ഥിതിയാണ് ഉള്ളത്.ദുര്‍ഗന്ധം കാരണം യാത്രക്കാരും ഏറെ ബുന്ധിമുട്ടുകയാണ്.