ബുധനാഴ്ച രാത്രി അവധി ദിനത്തിെന്റ ആശ്വാസത്തില്‍ ഇരിക്കുന്ന സമയത്താണ് ഇടിത്തീപോലെ ആ വാര്‍ത്ത വന്നത്. ഏതാനും ദിവസം മുമ്ബ് 60ാം പിറന്നാള്‍ ആഘോഷിച്ച തങ്ങളുടെ പ്രിയതാരം വിടവാങ്ങിയെന്ന വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഫുട്ബാള്‍ ദേശീയ വിനോദമായ രാജ്യത്ത് ലോകത്തിലെ എല്ലാ പ്രമുഖ ക്ലബുകള്‍ക്കും കളിക്കാര്‍ക്കും ആരാധകരുണ്ട്. ബ്രസീല്‍, അര്‍ജന്‍റീന, സ്പെയിന്‍ എന്നീ അന്തര്‍ദേശീയ ടീമുകള്‍ക്കുപുറമെ ബാഴ്സലോണ, റിയല്‍ മഡ്രിഡ്, ചെല്‍സി, തുടങ്ങിയ ക്ലബുകള്‍ക്കും ആരാധകര്‍ നിരവധിയാണ്. ഇതില്‍ മറഡോണക്കും പെലെക്കും മെസ്സിക്കും റൊണാള്‍ഡോക്കും ആരാധകര്‍ ഏറെയാണ്. പ്രിയതാരമായ മറഡോണ 2012 മാര്‍ച്ച് മാസത്തില്‍ ഒമാനില്‍ വന്നതിെന്റ ഓര്‍മകള്‍ പലരും പങ്കുവെച്ചു. അബൂദബിയിലെ അല്‍ വാസില്‍ ക്ലബിെന്റ പരിശീലകനായിരിക്കെ തെന്റ ടീമിനൊപ്പം എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗിെന്റ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായാണ് മറഡോണ മസ്കത്തില് എത്തിയത്. പഴയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറുകളോളം നൂറുകണക്കിന് സ്വദേശികളും – വിദേശികളും ആയ ആരാധകര്‍ അദ്ദേഹത്തെ കാത്തു നിന്നു. ഏറെ വൈകിയെത്തിയ തങ്ങളുടെ പ്രിയ താരത്തെ നേരില്‍ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. എന്നാല്‍, അദ്ദേഹത്തിെന്റ അടുത്തേക്കു പോകാന്‍ സുരക്ഷ വിഭാഗം സമ്മതിച്ചില്ല.എന്നാല്‍, മറ്റ് എന്തിനെക്കാളും ആരാധകരെ സ്നേഹിക്കുന്ന മറഡോണ സുരക്ഷ ജീവനക്കാരെ ശകാരിച്ച് മാറ്റിനിര്‍ത്തിയ ശേഷം ആരാധകരുടെ അടുത്തേക്ക് പോവുകയും തുടര്‍ന്ന് അവരുടെ ഇഷ്ടാനുസരണം ഫോട്ടോകള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. തെന്റ പ്രസിദ്ധമായ പത്താം നമ്ബര്‍ ജേഴ്സി അണിഞ്ഞുവന്ന ആരാധകര്‍ക്ക് ജേഴ്സിക്കുപുറത്ത് ഓട്ടോഗ്രാഫ് കൂടി നല്‍കിയ ശേഷമാണ് അദ്ദേഹം ബസില്‍ കയറിയത്. അന്ന് തെന്റ ഒരു ആരാധകനെ പോലും അദ്ദേഹം നിരാശനാക്കിയില്ല. പിറ്റേന്ന് നടന്ന മത്സരം കാണാന്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളാണ് ഒഴുകിയെത്തിയത്. മത്സരം കാണുക എന്നതിലുപരിയായി തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്കു കാണാനാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത്. അന്നത്തെ മത്സരം സമനിലയില്‍ കലാശിച്ചുവെങ്കിലും തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തി ആയിരുന്നു കളി കാണാനെത്തിയവര്‍ക്ക്.എന്നും തെന്റ ആരാധകര്‍ക്കൊപ്പം നിലയുറപ്പിച്ച കളിക്കാരനായിരുന്നു മറഡോണ. ഫുട്ബാള്‍ ലോകത്ത് അര്‍ജന്‍റീനയുടെ ചിരവൈരികളായ ബ്രസീല്‍ ആരാധകര്‍ക്കുപോലും മറഡോണയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ല. മറഡോണ എന്ന കളിക്കാരെന്റ കഴിവിനൊപ്പം നില്‍ക്കാനാകുന്ന ഒരാള്‍ ലോക ഫുട്ബാളില്‍ ഇല്ല എന്നതാണ് സത്യമെന്ന് കടുത്ത ഫുട്ബാള്‍ ആരാധകനും റൂവിയിലെ സ്റ്റുഡിയോ ജീവനക്കാരനുമായ രതീഷ് പറയുന്നു. ഒരു ലോകകപ്പ് ഫുട്ബാള്‍ ഏെതങ്കിലും ഒരു കളിക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അത് 1986ലെ ലോകകപ്പാണെന്ന് സിദ്ദീഖ് ഹസന്‍ പറയുന്നു. 1986 ലെ ലോകകപ്പ് എന്ന് പറയുമ്ബോള്‍ മറഡോണ എന്നാണ് ഫുട്ബാള്‍ ആരാധകരുടെ മനസ്സിലേക്ക് എത്തുക.മറഡോണ എന്ന ഇതിഹാസം ലോകമുള്ള കാലത്തോളം ഓര്‍ക്കപ്പെടുമെന്നും എല്ലാ തലമുറക്കും അദ്ദേഹം പ്രചോദനമാകുമെന്നും ജോജി ജോര്‍ജ് അഭിപ്രായപ്പെട്ടു. കളിക്കളത്തില്‍നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും മറഡോണയുടെ പത്താം നമ്ബര്‍ ജഴ്സിക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് മത്രയില്‍ കച്ചവടക്കാരനായ അനസ് അഭിപ്രായപ്പെട്ടു. കാലം എത്ര കഴിഞ്ഞാലും ഈ ജേഴ്സിക്കുള്ള ആവശ്യക്കാര്‍ കൂടിവരുകയേ ഉള്ളൂവെന്നും അനസ് കൂട്ടിചേര്‍ത്തു. അതേ, കാലം എത്ര കഴിഞ്ഞാലും ആ പ്രതിഭയെ ലോകം ഓര്‍ക്കും. കാല്‍പ്പന്തു കളിയിലെ ആ മായാജാലക്കാരനെ കാലത്തിനുപോലും മായ്ക്കാന്‍ കഴിയില്ല. കാരണം, അത്രക്കും സുന്ദര മുഹൂര്‍ത്തങ്ങളാണ് അദ്ദേഹം മൈതാനത്തു കാഴ്ചവെച്ചത്.