ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ പൂര്‍ണകായ സ്വര്‍ണ പ്രതിമ നിര്‍മ്മിക്കുമെന്ന് ജ്വല്ലറി ​ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ ബോബി ചെമ്മണ്ണൂര്‍

0

1986ലെ ലോകകപ്പ് ഫുട്ബോളില്‍ ഇം​ഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ​ഗോള്‍ നേടിയ മറഡോണയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ആയിരിക്കും സ്വര്‍ണത്തിലുളള ശില്‍പ്പം ഉയരുക. അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ ‘നന്ദി’ എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും. തന്‍റെ ജുവലറി ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്‍പം പൂര്‍ത്തീകരിച്ച്‌ ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്‍റെ ദൈവത്തിന്‍റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്. എന്നാല്‍, കോടിക്കണക്കിനു രൂപ വില വരുന്നതു കൊണ്ട് അന്ന് അതിന് മറുപടി പറഞ്ഞില്ല. ഒരു തമാശ രൂപത്തിലാണ് അതിനെ കണ്ടത്. എന്നാല്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്ന് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പ്പം കണ്ട് സന്തോഷിക്കുമെന്ന് തനിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.1986​ ​മെ​ക്സി​ക്കോ​ ​ലോ​ക​ക​പ്പി​ന്റെ​ ​ക്വാ​ര്‍​ട്ട​ര്‍​ ​ഫൈ​ന​ലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോളാണ് ‘ദൈവത്തിന്‍റെ ഗോള്‍’ എന്നറിയപ്പെട്ടത്. ഇ​രു​​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലുണ്ടായ​ ​ഫാ​ക്‌​ലാ​ന്‍​ഡ് ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ലത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2​-1​നാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ ഗോളി പീറ്റര്‍ ഷില്‍ട്ടനെതിരെ ഉ​യ​ര്‍​ന്നു​ചാ​ടി​ ​ഹെ​ഡ് ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ഡീ​ഗോ​ ​കൈ​കൊ​ണ്ട് ​ത​ട്ടി​ ​പ​ന്ത് ​വ​ല​യി​ല്‍​ ​ക​യ​റ്റു​ക​യാ​യി​രു​ന്നു. മത്സരത്തിലെ രണ്ടാമത്തെ ​ഗോളും മറഡോണ തന്നെയാണ് നേടിയത്. ഈ രണ്ടാം ​ഗോള്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ​ഗോളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഞ്ച് ഇം​ഗ്ലീഷ് കളിക്കാരെയും ​ഗോളിയെയും വെട്ടിച്ച്‌, 11 ടച്ചുകളോടെ നേടിയ ആ ​ഗോള്‍ ഇന്നും ലോകമെങ്ങുമുളള ഫുട്ബോള്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. അര്‍ജന്റീനക്കായി 91 മത്സരം കളിച്ച അദ്ദേഹം 34 ​ഗോളുകള്‍ നേടി. 16ാം വയസില്‍ അരങ്ങേറിയ മറഡോണ 17 വര്‍ഷത്തോളം രാജ്യത്തിനായി ബൂട്ടണിഞ്ഞു.

You might also like

Leave A Reply

Your email address will not be published.