ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ
ബുവാനോസ് ആരീസ്: അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ലിയോപോള്‍ഡ് ലൂക്കെ പറഞ്ഞു. ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ് ആരോപണമുയര്‍ന്നതോടെ പിതാവിന് എന്തു ചികിത്സയാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നു മാറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പോലീസ് റെയ്ഡ് നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ(60) ഹൃദയാഘാതത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് നവംബര്‍ ആദ്യമാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.