സൗത്ഗേറ്റിന്റെ ഇംഗ്ലണ്ടിന് ഇന്നലെ ഒരു വലിയ പരാജയം തന്നെ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ ലോക ഒന്നാം നമ്ബര്‍ ടീമായ ബെല്‍ജിയത്തെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഇന്നലെ ഏറ്റു വാങ്ങിയത്. ആദ്യ 23 മിനുട്ടില്‍ തന്നെ ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു. 10ആം മിനുട്ടില്‍ യൂറി ടെലമെന്സ് ആണ് ബെല്‍ജിയത്തിനായി ലീഡ് നല്‍കിയത്.അധികം താമസിയാതെ 23ആം മിനുട്ടില്‍ മെര്ടന്സിലൂടെ ബെല്‍ജിയം ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെ വരാന്‍ ശ്രമങ്ങള്‍ നടത്തി എങ്കിലും ബെല്‍ജിയം ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്കായില്ല. ഇന്നലത്തെ സൗത്ഗേറ്റിന്റെ ടീം സെലക്ഷനും ഇംഗ്ലീഷ് ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു. ഈ തോല്‍വി ഇംഗ്ലണ്ടിന്റെ നാഷണ്‍സ് ലീഗ് ഫൈനലുകളിലേക്ക് എത്താമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്. ഇപ്പോള്‍ 7 പോയുന്റുമായി മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്. 12 പോയിന്റുമായി ബെല്‍ജിയം ഗ്രൂപ്പില്‍ ഒന്നാമത് നില്ക്കുന്നു.